മാന്യന്‍




ഓര്‍മ്മ ഒരു വിഷവിത്താണ്,
മനസ്സില്‍ ചിന്തകള്‍ വിരിയിക്കുന്ന
വിപ്ലവ ധിക്കാരി

മറവി ഒരനുഗ്രഹമാണ്,
ഓര്‍മകളുടെ ചിതയുടെ ചൂടില്‍
ഒന്നുമറിയാതെ ഉറങ്ങാന്‍

കാഴ്ച ഒരു ശാപമാണ് ,
നായാടപ്പെട്ടവരുടെ ചോരച്ചിത്രങ്ങള്‍
മുന്നില്‍ തെളിയുമ്പോള്‍

ഇരുട്ട് ഒരു വരദാനമാണ് ,
ഭീതിദമായ കാഴ്ചകളില്‍ നിന്നും
ഓടിയൊളിക്കാന്‍

കേള്‍വിയൊരു ശല്യമാണ്,
ഇരകളുടെ ദീനരോദനങ്ങള്‍
നീളെയുയരുമ്പോള്‍

ചുവരുകള്‍ അമൂല്യമാണ് ,
നിലവിളികള്‍, എതിര്‍പ്പുകള്‍
കേള്‍ക്കാതിരിക്കാന്‍

ചുവരുകള്‍ക്കുള്ളില്‍
ഇരുട്ടില്‍ എല്ലാം മറന്നുറങ്ങട്ടെ-
ഞാനൊരു മാന്യന്‍

Comments

Popular posts from this blog

കൊഹിമയിലെ ടെന്നിസ് കോർട്ട്

ഐസ്വാള്‍

അവസാനത്തെ ഗ്രാമത്തിലേക്ക് …..