Posts

ലാന്‍സ്ഡൌണ്‍.....

Image
 ലാന്‍സ്ഡൌണ്‍  ‍, മനസ്സ്   തണുപ്പിക്കുന്ന   കാഴ്ചകളും   കുളിരും   സൂക്ഷിക്കുന്ന   സിവാലിക്   ഹില് ‍  സ്റ്റേഷന് ‍.              ഇന്ദ്രപ്രസ്ഥത്തിന്റെ  ഊഷര പ്രകൃതിയില്‍ എന്നെ അല്പകാലമെങ്കിലും പിടിച്ചു നിര്‍ത്താന്‍ കാലം കാത്തുവച്ചതാകും യാത്രയെ ഇഷ്ടപ്പെടുന്ന ഈ സുഹൃത്തുക്കള്‍. വിരസമായി ആവര്‍ത്തിക്കുന്ന ഔദ്യോഗിക ദിനങ്ങള്‍ക്ക് ഇടയ്ക്ക് വീണു കിട്ടുന്ന ചെറിയ ഇടവേളകളില്‍ ഒരേ മനസോടെ എല്ലാവരും ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നു, മനസ്സിനു നവോന്മേഷം പകരുന്ന പ്രകൃതിയുടെ ലാസ്യ സൗന്ദര്യം ഒളിപ്പിച്ചുവച്ച  ലക്ഷ്യത്തിലേക്ക് .                 ലാന്‍സ്ഡൌണ്‍ എന്ന കൊച്ചു പട്ടണത്തെ ലക്ഷ്യമാക്കി നവംബറിലെ തണുപ്പുള്ള ഒരു നട്ടുച്ചയ്ക്ക്   ഞങ്ങള്‍ പുറപ്പെട്ടു. ഉത്തരേന്ത്യ അതിന്റെ തീക്ഷ്ണമായ ശൈത്യകാലത്തിലേക്ക് കടന്നിട്ടില്ലാത്തതിനാലും ഭസ്മീകരിക്കുന്ന വേനല്‍ കടന്നുപോയതിനാലും സുഖ ശീതളമായ ശരത്കാല അന്തരീക്ഷത്തില്‍ ഒരു ബൈക്ക് ട്രിപ്പ്‌ .  ഉത്തരാ‍ഖണ്ഡ്‍ സംസ്ഥാനത...

മാന്യന്‍

ഓര്‍മ്മ ഒരു വിഷവിത്താണ്, മനസ്സില്‍ ചിന്തകള്‍ വിരിയിക്കുന്ന വിപ്ലവ ധിക്കാരി മറവി ഒരനുഗ്രഹമാണ്, ഓര്‍മകളുടെ ചിതയുടെ ചൂടില്‍ ഒന്നുമറിയാതെ ഉറങ്ങാന്‍ കാഴ്ച ഒരു ശാപമാണ് , നായാടപ്പെട്ടവരുടെ ചോരച്ചിത്രങ്ങള്‍ മുന്നില്‍ തെളിയുമ്പോള്‍ ഇരുട്ട് ഒരു വരദാനമാണ് , ഭീതിദമായ കാഴ്ചകളില്‍ നിന്നും ഓടിയൊളിക്കാന്‍ കേള്‍വിയൊരു ശല്യമാണ്, ഇരകളുടെ ദീനരോദനങ്ങള്‍ നീളെയുയരുമ്പോള്‍ ചുവരുകള്‍ അമൂല്യമാണ് , നിലവിളികള്‍, എതിര്‍പ്പുകള്‍ കേള്‍ക്കാതിരിക്കാന്‍ ചുവരുകള്‍ക്കുള്ളില്‍ ഇരുട്ടില്‍ എല്ലാം മറന്നുറങ്ങട്ടെ- ഞാനൊരു മാന്യന്‍

നന്ദി സച്ചിന്‍

  ജനിതകാമ്ലങ്ങളെ സൂക്ഷ്മമായി സമന്വയിപ്പിക്കുന്നതില്‍ ഇതിലും നിപുണയാകാന്‍ പ്രകൃതിയ്ക്ക് സാധിക്കുമോ . ഏറ്റവും മനോഹരമായ ആ സൃഷ്ടി , കര്‍മ്മമണ്ഡലത്തില്‍ , രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അശ്വമേധത്തിനു ശേഷം കളമൊഴിയുന്നു . പുതു തലമുറയിലെ രാജകുമാരന്മാര്‍ക്ക് സ്വപ്‌നങ്ങള്‍ കാണുവാനായി നേട്ടങ്ങളുടെ അനന്ത പരിധികള്‍ നിര്‍വചിച്ചു ക്രിക്കറ്റിന്റെ ചക്രവര്‍ത്തി പടിയിറങ്ങുന്നു .         "If he is not the best then I want to see the best. " എന്ന ഡേവിഡ്‌ ഷെപ്പേര്‍ഡിന്റെ വാക്കുകള്‍ കടമെടുക്കട്ടെ , ആ 'സാധ്യത' ക്രിക്കറ്റിന്റെ ഏതളവുകോലില്‍ അളന്നാലും അസാധ്യമാകുന്നു . കേളീ മികവിലും കണക്കുകളുടെ മാസ്മരികതയിലും സച്ചിന്‍ ആരെക്കാളും സമ്പന്നനാകുന്നു , അവയ്ക്ക് തിളക്കം കൂട്ടുന്ന അര്‍പണമനോഭാവവും കഠിനാദ്ധ്വാനവും ഏറ്റവും മികച്ചവനാക്കുന്നു.       ക്രിക്കറ്റിന്റെ ലോകത്ത് എത്തിപെട്ട നാള്‍ മുതല്‍ സച്ചിന്റെ ആരാധകനായിരുന്നു , എന്നും ആയിരിക്കും . സച്ചിന്‍ ഇല്ലാത്ത ഒരു ക്രിക്കറ്റ്‌ ലോകത്തിലെ ജീവിതം എങ്ങനെ ആയിരിക്കും ?. മാറ്റം അനിവാര്യമാണല്ലോ . എങ്കിലും സച്ചിന്‍ നിറഞ...