കൊഹിമയിലെ ടെന്നിസ് കോർട്ട്
“കൊഹിമയിലെ ടെന്നീസ് കോർട്ടിൽ അവിടെ വീണ ഓരോ മനുഷ്യനുംവേണ്ടി ഒരു ശ്മാശാനശില സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആ ശിലകളിന്മേൽ അവർ ഓരോരുത്തരുടെ നാഴികകൾ കുറിക്കുന്ന പിത്തള പ്ലേറ്റുകളും. കാടുകൾ വെട്ടി നഗ്നമാക്കിയ കുന്നുകളിന്മേൽ വെള്ളക്കാരും അവർക്കു പുറകെ വന്ന നാടൻ സാഹിബുമാരും പണിത ബംഗ്ലാവുകൾ എഴുന്നുനിന്നു. കുന്നുകളിൽചുറ്റി ഇഴയുന്ന റോഡുകളിൽകൂടി പട്ടാളവണ്ടികൾ ഇടവിടാതെ നീങ്ങിക്കൊണ്ടിരുന്നു. ടെന്നിസ് കോർട്ടിലെ പുൽത്തകിടികൾക്കിടയിലെ തടങ്ങളിൽ തഴച്ചു വളരുന്ന ശിശര പുഷ്പങ്ങൾ കാറ്റിൽ വിറച്ചു.”... --- അഭയാർത്ഥികൾ (ആനന്ദ്) വാർ സെമിത്തേരി വാർ സെമിത്തേരി രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് അർത്തിരന്പി വന്ന ജപ്പാൻ സൈന്യത്തിനു തോറ്റു പിൻവാങ്ങേണ്ടി വന്നത് കൊഹിമയിൽ വച്ചാണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ടെന്നിസ് മൈതാനത്തു വച്ചു നടന്ന ആ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കോമ്മൺവെൽത്ത് രാഷ്ട്രങ്ങളിലെ സൈനികരുടെ സമാധി സ്ഥലം കൊഹിമയുടെ ഹൃദയഭാഗത്തായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ചെറിയ തണുപ്പുള്ള പ്രഭാതം, വിജനമായ സെമിത്തേരിയിൽ പുൽതകിടികളിലെ പിത്തള തകിടുകളിലൂടെ കണ്ണോടിച്ചു നടന്നു...