നന്ദി സച്ചിന്‍
ജനിതകാമ്ലങ്ങളെ സൂക്ഷ്മമായി സമന്വയിപ്പിക്കുന്നതില്‍ ഇതിലും നിപുണയാകാന്‍ പ്രകൃതിയ്ക്ക് സാധിക്കുമോ . ഏറ്റവും മനോഹരമായ ആ സൃഷ്ടി , കര്‍മ്മമണ്ഡലത്തില്‍ , രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അശ്വമേധത്തിനു ശേഷം കളമൊഴിയുന്നു . പുതു തലമുറയിലെ രാജകുമാരന്മാര്‍ക്ക് സ്വപ്‌നങ്ങള്‍ കാണുവാനായി നേട്ടങ്ങളുടെ അനന്ത പരിധികള്‍ നിര്‍വചിച്ചു ക്രിക്കറ്റിന്റെ ചക്രവര്‍ത്തി പടിയിറങ്ങുന്നു . "If he is not the best then I want to see the best. " എന്ന ഡേവിഡ് ഷെപ്പേര്‍ഡിന്റെ വാക്കുകള്‍ കടമെടുക്കട്ടെ , ആ 'സാധ്യത' ക്രിക്കറ്റിന്റെ ഏതളവുകോലില്‍ അളന്നാലും അസാധ്യമാകുന്നു . കേളീ മികവിലും കണക്കുകളുടെ മാസ്മരികതയിലും സച്ചിന്‍ ആരെക്കാളും സമ്പന്നനാകുന്നു , അവയ്ക്ക് തിളക്കം കൂട്ടുന്ന അര്‍പണമനോഭാവവും കഠിനാദ്ധ്വാനവും ഏറ്റവും മികച്ചവനാക്കുന്നു. ക്രിക്കറ്റിന്റെ ലോകത്ത് എത്തിപെട്ട നാള്‍ മുതല്‍ സച്ചിന്റെ ആരാധകനായിരുന്നു , എന്നും ആയിരിക്കും . സച്ചിന്‍ ഇല്ലാത്ത ഒരു ക്രിക്കറ്റ് ലോകത്തിലെ ജീവിതം എങ്ങനെ ആയിരിക്കും ?. മാറ്റം അനിവാര്യമാണല്ലോ . എങ്കിലും സച്ചിന്‍ നിറഞ...