ലാന്‍സ്ഡൌണ്‍.....

ലാന്‍സ്ഡൌണ്‍ , മനസ്സ് തണുപ്പിക്കുന്ന കാഴ്ചകളും കുളിരും സൂക്ഷിക്കുന്ന സിവാലിക് ഹില് സ്റ്റേഷന് . ഇന്ദ്രപ്രസ്ഥത്തിന്റെ ഊഷര പ്രകൃതിയില്‍ എന്നെ അല്പകാലമെങ്കിലും പിടിച്ചു നിര്‍ത്താന്‍ കാലം കാത്തുവച്ചതാകും യാത്രയെ ഇഷ്ടപ്പെടുന്ന ഈ സുഹൃത്തുക്കള്‍. വിരസമായി ആവര്‍ത്തിക്കുന്ന ഔദ്യോഗിക ദിനങ്ങള്‍ക്ക് ഇടയ്ക്ക് വീണു കിട്ടുന്ന ചെറിയ ഇടവേളകളില്‍ ഒരേ മനസോടെ എല്ലാവരും ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നു, മനസ്സിനു നവോന്മേഷം പകരുന്ന പ്രകൃതിയുടെ ലാസ്യ സൗന്ദര്യം ഒളിപ്പിച്ചുവച്ച ലക്ഷ്യത്തിലേക്ക് . ലാന്‍സ്ഡൌണ്‍ എന്ന കൊച്ചു പട്ടണത്തെ ലക്ഷ്യമാക്കി നവംബറിലെ തണുപ്പുള്ള ഒരു നട്ടുച്ചയ്ക്ക് ഞങ്ങള്‍ പുറപ്പെട്ടു. ഉത്തരേന്ത്യ അതിന്റെ തീക്ഷ്ണമായ ശൈത്യകാലത്തിലേക്ക് കടന്നിട്ടില്ലാത്തതിനാലും ഭസ്മീകരിക്കുന്ന വേനല്‍ കടന്നുപോയതിനാലും സുഖ ശീതളമായ ശരത്കാല അന്തരീക്ഷത്തില്‍ ഒരു ബൈക്ക് ട്രിപ്പ് . ഉത്തരാഖണ്ഡ്‍ സംസ്ഥാനത...